HOME
DETAILS
MAL
ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ്: സിന്ധു രണ്ടാം റൗണ്ടില്‍
backup
October 26 2016 | 19:10 PM
പാരിസ്: ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ താരം പി.വി സിന്ധുവിന് മികച്ച ജയം. ഹോങ്കോങിന്റെ യിപ് പൂയിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-9, 29-27. രണ്ടാം സെറ്റില്‍ മാത്രമാണ് എതിരാളി സിന്ധുവിനെതിരേ കാര്യമായ വെല്ലുവിളിയുയര്‍ത്തിയത്. ജയത്തോടെ സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു.
അതേസമയം പുരുഷ വിഭാഗത്തില്‍ എച്.എസ് പ്രാണോയ് ജയം സ്വന്തമാക്കിയപ്പോള്‍ അജയ് ജയറാം തോല്‍വിയോടെ പുറത്തായി. പ്രാണോയ് തായ്‌ലന്‍ഡിന്റെ ബൂന്‍സാക് പോന്‍സാനയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16, 21-18. എന്നാല്‍ അജയ് ജയറാമിനെ ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 22-20, 10-21, 18-21. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു അജയിന്റെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."