വരള്‍ച്ച; ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
കല്‍പ്പറ്റ: ജില്ലയെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള അനുകൂല നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു. കാര്‍ഷിക ജില്ലയായ വയനാട്ടിലെ നല്ലൊരു ശതമാനം വരുന്ന ജനങ്ങള്‍ കൃഷിയെയും, കൃഷി അനുബന്ധ മേഖലയെയും ആശ്രയിച്ചു ജീവിച്ചുവരുന്നവരാണ്.
വയനാട് ജില്ലയില്‍ 59 ശതമാനത്തോളം മഴക്കുറവ് അനുഭവപ്പെട്ടത് മൂലം ജില്ലയിലെ കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി നാശത്തിന്റെ വക്കിലാണ്. സംസ്ഥാനത്തെ പല ജില്ലകളെയും വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൃഷിയെ മാത്രം കാര്യമായി ആശ്രയിച്ച് ജീവിക്കുന്ന വയനാടിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ഇക്കാര്യങ്ങള്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ അനില്‍കുമാര്‍, കെ മിനി, മെമ്പര്‍മാരായ എ പ്രഭാകരന്‍മാസ്റ്റര്‍, എ.എന്‍ പ്രഭാകരന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യമന്ത്രിയെ കാണുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."