HOME
DETAILS
MAL
മന്ത്രി മാപ്പ് പറയണമെന്ന് ജില്ലാ ആദിവാസി കോണ്‍ഗ്രസ്
backup
October 26 2016 | 19:10 PM
കല്‍പ്പറ്റ: കേരളത്തിലെ മുഴുവന്‍ ആദിവാസികളെയും അപമാനിക്കുന്ന രീതിയില്‍ നിയമസഭയില്‍ പരാമര്‍ശം നടത്തിയ സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന് ആദിവാസികളോട് മാപ്പ് പറയണമെന്ന് ജില്ലാ ആദിവാസി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികളെ മുഴുവന്‍ അപമാനിച്ച വകുപ്പ് മന്ത്രി രാജിവെക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അനന്തന് അമ്പലകുന്ന്, എം.എസ് വിശ്വനാഥന്, എടക്കല്‍ മോഹനന്, കെ.വി രാമന്, ബി.വി ബോളന്, എ.എസ് വിജയ, വി.ആര് ബാലന്, ഇ.ആര് രാമന്, കെ.ആര് ബാലന്, ഉഷ വിജയന്, ബാബു, പി.ആര് അജിത്ത്, ശാന്ത വിജയന്, കെ.ജി ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."