മുസ്ലിം ലീഗ് ധര്‍ണ നടത്തി
കല്‍പ്പറ്റ: റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫിസുകലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കുകയും എ.പി.എല്‍ വിഭാഗത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചും റേഷനരിയുടെ വില മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചും സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വന്തമായി വീടുപോലുമില്ലാത്ത പാവങ്ങളെവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസിലേക്ക് നടന്ന ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുല്ല മാടക്കര അധ്യക്ഷനായി. വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസിലേക്ക് നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."