യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി
കല്‍പ്പറ്റ: എ.പി.എല്‍ വിഭാഗത്തിനുള്ള അരി വെട്ടിക്കുറക്കുകയും റേഷനരിയുടെ വില വര്‍ധിപ്പിക്കുകയും ചെയ്ത് സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരുമാസമായി റേഷന്‍ കടകളില്‍ എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിട്ടാനുള്ള അരി ലഭ്യമല്ല. അരിവിതരണം എന്ന് നടത്താനാവുമെന്ന് അധികൃതര്‍ക്കും നിശ്ചയമില്ല. സജീവമായി പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ സംവിധാനത്തെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ വഴിവെക്കുക. മണ്ണെണ്ണ വിതരണവും പേര് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സാലി റാട്ടക്കൊല്ലി, എം.ജി സുനില്‍കുമാര്‍, അജ്മല്‍ പി, ബിനീഷ് എമിലി, അന്‍വര്‍, സോനു എമിലി, നിഷാദ് സി കെ, പ്രകാശന്, ഷബീര്‍, നൗഷാദ് കെ കെ, മോഹന്‍കുമാര്‍, ബിനീഷ് മാത്യു, വിഷ്ണുഭാസ്ക്കര് എിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."