HOME
DETAILS
MAL
മലേഷ്യന്‍ പച്ചക്കുള്ളന്‍ തെങ്ങിന് തൈകള്‍ വിതരണത്തിനൊരുങ്ങി
backup
October 26 2016 | 20:10 PM
നീലേശ്വരം: ഒരുകാലത്തു റബറിനായി തെങ്ങുകള്‍ മുറിച്ചുമാറ്റിയ പ്രദേശത്തു വീണ്ടും തെങ്ങുകൃഷിക്കു പുതുജീവന്‍. കിനാനൂര്‍ കരിന്തളം നാളികേര ഉല്പാദക ഫെഡറേഷന്റെ നേതൃത്വത്തില്‍ പയ്യംകുളത്താണു 10000 മലേഷ്യന്‍ പച്ചക്കുള്ളന്‍ തെങ്ങിന് തൈകള്‍ വിതരണത്തിനൊരുങ്ങി നില്‍ക്കുന്നത്.
നാളികേര വികസന ബോര്‍ഡിന്റെ പൊള്ളാച്ചിയിലെ തോട്ടത്തില്‍ നിന്നാണു തേങ്ങാവിത്തുകള് കൊണ്ടുവന്നത്. മൂന്നു മാസം മുന്‍പു തേങ്ങ പാകി. ഫെഡറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 സംഘങ്ങള്‍ക്കാണു ഇതിന്റെ ചുമതല. തെങ്ങുകൃഷി വ്യാപകമാക്കാനാണു ഇവരുടെ തീരുമാനം. വിതരണോദ്ഘാടനം കിനാനൂര്‍ കരിന്തളം കൃഷി ഓഫിസര്‍ ഡി.എല്‍ സുമ നിര്‍വഹിച്ചു. എം.വി രാഘവന് അധ്യക്ഷനായി. പാറക്കോല്‍ രാജന്, വി മധുസൂദനന്, പി ചന്ദ്രന്, കയനി ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."