പാതയോരത്തെ പെട്ടിക്കടകള്‍ നീക്കം ചെയ്തു തുടങ്ങി
ബദിയടുക്ക: ബദിയടുക്ക നഗരത്തിന്റെ വികസന പദ്ധതിയുടെ ഭാഗമായി റോഡരികിലെ പെട്ടിക്കടകള്‍ നീക്കം ചെയ്തു തുടങ്ങി. ബദിയടുക്ക കാംപ്‌കോ പരിസരത്തെ റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടകളാണ് ഗതാഗത തടസമുണ്ടാക്കുന്നതിനാല്‍ നീക്കം ചെയ്യുന്നത്. ചൊവ്വാഴ്ച പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ട്രാഫിക് പൊലിസ്, പൊതുമരാമത്ത്, റവന്യൂ അധികൃതരുടെ സംയുക്ത യോഗത്തിലാണ് പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇവിടെയുള്ള പെട്ടിക്കടകള്‍ രണ്ടു ദിവസത്തിനകം പൊലിസ് സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കച്ചവടക്കാര്‍ ഒഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നു തീരുമാനം നടപ്പിലാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായി. ബദിയടുക്ക എസ്.ഐ എ ദാമോദരന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു, വില്ലേജ് ഓഫിസര്‍ നോയല്‍ റോഡ്രിഗസ്, പൊതുമരാമത്ത് വകുപ്പ് ഓവര്‍സീയര്‍ മനോജ്, പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, ഡി ശങ്കര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."