HOME
DETAILS
MAL
വി.സിക്കെതിരേയുള്ള കേസില്‍ വിധി 31ന്
backup
October 26 2016 | 20:10 PM
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദറിനെതിരെ തലശ്ശേരി വിജിലന്‍സ് കോടതി മുമ്പാകെയുള്ള കേസില്‍ ജഡ്ജി വി ജയറാം ഒക്ടോബര്‍ 31നു പ്രഖാപിക്കും. കേസില്‍ വിധി പ്രഖ്യാപനത്തിനു വച്ചതായിരുന്നെങ്കിലും ഇന്നലെ കേസ് പരിഗണിച്ച ശേഷം 31ലേക്ക് മാറ്റുകയായിരുന്നു. ഗവേഷണത്തിനിടെ അവധി ദിനങ്ങളില്‍ പോലും ജോലിചെയ്യുന്ന കോളജിലും ഗവേഷണം നടത്തുന്ന കോളജുകളിലും ഹാജരായെന്ന വ്യാജരേഖ ചമച്ചെന്ന കേസിലായിരുന്നു പരാതി. റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സലര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."