HOME
DETAILS
MAL
വീണ്ടണ്ടുമൊരു തെയ്യക്കാലം
backup
October 26 2016 | 20:10 PM
കണ്ണൂര്‍: തുലാപ്പത്തോടെ വടക്കേമലബാറില്‍ ഇനി തെയ്യക്കോലങ്ങളുടെ കാലം. കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രം ചാത്തമ്പള്ളി വിഷകണ്ഠന്‍, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറില്‍ തെയ്യം തുടങ്ങുന്നത്. കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ വിഷകണ്ഠന്തെയ്യം കെട്ടിയാടി. ദൈവത്തെ എതിരേല്‍ക്കലും ചൊല്ലുവിളിയും കഴിഞ്ഞ് വൈകുന്നേരം വിഷകണ്ഠന്‍ ദൈവം മുടിയിറക്കി. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മിക്ക തറവാടുകളിലും ക്ഷേത്രങ്ങളിലും പുത്തരിയടിയന്തിരവും ഇന്നലെ നടന്നു. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിഷുവായാണ് പഴമക്കാര്‍ പത്താമുദയത്തെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."