HOME
DETAILS
MAL
വിദ്യാര്‍ഥികളിലൂടെ പ്ലാസ്റ്റിക് നിയന്ത്രണം വ്യാപിപ്പിക്കും
backup
October 26 2016 | 20:10 PM
കണ്ണൂര്‍: വീടുകളില്‍ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള പദ്ധതി ജില്ലയിലെ മുവുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. നേരത്തേ സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നഗരത്തിലെ ഏതാനും സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയാണു ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചത്. വീടുകളില്‍ നിന്ന് കഴുകി വൃത്തിയാക്കി കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും സ്‌കൂളില്‍ ശേഖരിച്ച് സംസ്‌കരണ ഏജന്‍സികള്‍ക്കു കൈമാറാനാണു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."