HOME
DETAILS
MAL
backup
October 26 2016 | 20:10 PM
കണ്ണൂര്‍: തൊഴിലാളി സമരത്തെ തുടര്‍ന്നു കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടിയാലും പുറത്താക്കപ്പെടുന്ന തൊഴിലാളികള്‍ക്കു സി.ഐ.ടി.യു സംരക്ഷണം നല്കുമെന്നു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്. നിയമങ്ങളെയും തീരുമാനങ്ങളെയും കാറ്റില്‍പറത്തുന്ന സമീപനമാണു കോളജ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഒരു ജില്ലയിലും സ്വീകരിക്കാത്ത നടപടിയാണു മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനമായാലും അവിടെ തൊഴില്‍ തര്‍ക്കം ബാധകമാണ്. 20 തൊഴിലാളികളില്‍ കൂടുതലുണ്ടെങ്കില്‍ ബോണസ് ആക്ടിനു സ്ഥാപനം വിധേയമാണ്. മെഡിക്കല്‍ കോളജ് മാറ്റിയാല്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും എവിടെയും കരാര്‍ പാലിക്കാന്‍ മാനേജ്മെന്റ് ബാധ്യസ്ഥനാണെന്നും കെ.പി സഹദേവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."