താലൂക്കാശുപത്രിയിലെ ഓപ്പറേഷന് തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയില്ല
പൊന്നാനി: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും പൊന്നാനി താലൂക്കാശുപത്രിയിലെ നേത്രരോഗ ഓപ്പറേഷന് തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചില്ല. ശസ്ത്രക്രിയക്കായി നാട്ടുകാര്‍ സ്വകാര്യ ആശുപത്രികളെയാണിപ്പോള് ആശ്രയിക്കുന്നത്. നേത്രരോഗ പരിശോധനയ്ക്കും ശസ്ത്രക്രിയക്കുമായി 2015 സെപ്തംബറിലാണ് പൊന്നാനി താലൂക്കാശുപത്രിയില്‍ ഓപ്പറേഷന് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. യാതൊരു മുന്നൊരുക്കവുമില്ലാതെ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തതിനാല്‍ പ്രവര്‍ത്തനം അനന്തമായി നീളുകയാണ്.
ഓപ്പറേഷന് തിയേറ്ററിനകത്ത് ആവശ്യമായ സാധനസാമഗ്രികള്‍ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ഓപ്പറേറ്റിങ് മൈക്രോസ്കോപ്പ്, ഓട്ടോ ക്ലേവ് എന്നിവ മാത്രമാണ് നിലവില്‍ ഓപ്പറേഷന് തിയേറ്ററില്‍ സജീകരിച്ചിട്ടുള്ളത്.
ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാതായതോടെ ഉള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.നാല്‍പ്പതിലേറെ ഓപ്പറേഷന് അനുബന്ധ ഉപകരണങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്.
ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് ഡി.എം.ഒക്ക് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. കൂടാതെ ഒഫ്താല്‍മിക് സ്പെഷ്യലിസ്റ്റിന് ആവശ്യമായ പരിശീലനവും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."