ഗ്രാമവികസനത്തില്‍ ലൈബ്രറികള്‍ക്ക് സുപ്രധാന പങ്ക്: ഡോ. ഹമീദ് അന്‍സാരി
അസം: ലോകം വലുതാണെങ്കിലും ജനങ്ങള്‍ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും ഇവര്‍ക്ക് വിജ്ഞാനം പകരുന്നതിന് ലൈബ്രറികള്‍ക്ക് വലിയ പങ്കാണുള്ളതെന്നും ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി. നൂതന ലൈബ്രറി സേവനങ്ങള്‍ സംബന്ധിച്ച ലൈബ്രറി ദേശീയ സെമിനാര്‍ അസം തേശ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാന ഉല്‍പാദനത്തിലും വിതരണത്തിലും തുല്യത പാലിക്കണം. നഗരങ്ങളോടൊപ്പം ഗ്രാമങ്ങളുടെ വിജ്ഞാന വികസനവും പ്രധാനപ്പെട്ടതാണെന്നും അന്‍സാരി പറഞ്ഞു. അസം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അധ്യക്ഷനായി. മന്ത്രി രഞ്ചിത്ത് ദത്ത, ശ്രീരാം പ്രസാദ് ശര്‍മ എം.പി, തേശ്പൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മിഖിര്‍ കാന്തി ചൗധരി, ഡെല്‍നെറ്റ് ഡയരക്ടര്‍ എച്ച്.കെ കൗള്‍, സംഗീതാ കൗള്‍ സംസാരിച്ചു. യൂനിവേഴ്‌സിറ്റിയില്‍ നിര്‍മിച്ച ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രദര്‍ശനവും ഉപരാഷ്ട്രപതി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."