കണ്ണൂര്‍ വിമാനത്താവളം: വീട്ടുകാര്‍ നിയമ നടപടിക്ക്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ റോഡ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചതില്‍ വീട്ടുടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുന്നു. ഒരു വര്‍ഷമാകാറായിട്ടും ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കാരകല്ലേരിക്കര പ്രദേശത്തെ 150ഓളം വീട്ടുടമകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ടും നിവേദനങ്ങള്‍ വഴിയും പരാതി നല്‍കിയിരുന്നു.
നഷ്ടപരിഹാര തുക സംബന്ധിച്ച് വീണ്ടും പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഒന്നാം ഗേറ്റിനടുത്തെ കല്ലേരിക്കര, കാര പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് സ്‌ഫോടനത്തില്‍ കാര്യമായ ക്ഷതം സംഭവിച്ചത്. ചുരുക്കം ചില വീട്ടുകാര്‍ക്ക് നാമമാത്രമായ തുക നല്‍കിയിരുന്നു. കാര്യമായി ക്ഷതം സംഭവിച്ച വീടുകള്‍ക്ക് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. വീട്ടുടമകള്‍ സമീപിച്ചപ്പോഴെല്ലാം നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നാണ് അറിയിപ്പുണ്ടായത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ രണ്ടാമതും കേടുവന്ന വീടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഈ നിര്‍ദേശത്തിനും രണ്ടു മാസത്തെ പഴക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."