ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ പരാതി
പെരിന്തല്‍മണ്ണ: ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പരാതി നല്കി. നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിലാണ് പരാതി നല്‍കിയത്. ജില്ലാ ആശുപത്രി മാതൃ-ശിശു പുതിയ കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും തുറന്ന് പ്രവര്‍ത്തിക്കാത്തതിനും ആശുപത്രിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിനും പാവപെട്ട രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് അനസ്തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഓപറേഷന് നടക്കാതെ പോകുന്നതും ജില്ലാ കലക്ടര്‍ മുന്‍പാകെ പരാതി നല്കി. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് മുഹമ്മദ് കോയ തങ്ങള്‍, കാരാട്ടില്‍ ജലീല്‍, പച്ചീരി ഫാറൂഖ്, ഹബീബ് മണ്ണേങ്ങല്‍, സമദ് മലയനകത്ത്, ഫിറോസ് പുളിക്കല്‍, പൂക്കോടന്‍ മൊയ്ദുഹാജി, തെക്കത്ത് ഉസ്മാന്, ഷബീര്‍ പോത്തുകാട്ടില്‍, മണ്ണേങ്ങല്‍ അസീസ്, ഇസ്മാഈല്‍, കാരാട്ടില്‍ ഉമ്മര്‍ എന്നിവരാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."