വയലാര്‍ സ്മൃതി സദസ് 29ന്
നിലമ്പൂര്‍: യുവകലാസാഹിതി വയലാര്‍ സ്മൃതി സദസ് 29ന് വൈകീട്ട് 4.30ന് കരുളായി അങ്ങാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യും. കെ.മനോജ് അധ്യക്ഷനാകും. എ.പി അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, വൈസ് പ്രസിഡന്റ് കെ.ഷെരീഫ തുടങ്ങിയവരും പങ്കെടുക്കും.
വയലാര്‍ ഗാനങ്ങളുടെ അവതരണം ഇ.ജയകൃഷ്ണന്‍ നിര്‍വഹിക്കും. ഗാനങ്ങളുടെ വിശകലനവും അവതരണവുമായി നടക്കുന്ന പരിപാടിക്ക് തൃശ്ശൂര്‍ മുകുന്ദന്‍ ഹാര്‍മ്മോണിയവും സുരേന്ദ്രന്‍ ചാലിശ്ശേരി തബലയും വായിക്കും.
യുവകലാസാഹിതി ജില്ലാ കമ്മിറ്റി ഇത്തരത്തിലുള്ള പരിപാടികള്‍ തുടര്‍ന്ന് എരമംഗലത്തും അരീക്കോടും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ഇന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാവ്യരചന, ആലാപന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ശ്രീകുമാര്‍, കെ.മനോജ്, വിനീത് മയ്യന്താനി, സി.വി അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."