കരുളായിയില്‍ മാലിന്യ ശേഖരണം ആരംഭിച്ചു
കരുളായി: മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി കരുളായിയില്‍ മാലിന്യ ശേഖരണം ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി കയറ്റിയയച്ചു. കഴിഞ്ഞ ഒരുമാസമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും കടകളില്‍നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് തരംതിരിച്ച് കയറ്റിയയക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ബള്‍ബുകളും മറ്റുമാണ് ഇത്തരത്തില്‍ ശേഖരിച്ച് പഞ്ചായത്തിനു കീഴിലുള്ള പനിച്ചോലയിലെ ഒഴിഞ്ഞ് കിടക്കുന്ന അറവുശാല കെട്ടിടത്തിലെത്തിച്ച് തരംതിരിച്ച് ചാക്കുകളിലാക്കുന്നത്. പഞ്ചായത്തിന് ശുചിത്വമിഷന്‍ ആനുവദിച്ച വാഹനത്തിലാണ് 13ഓളം കുടുംബശ്രീ അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മാലിന്യം ശേഖരിച്ച് ഇവിടെ എത്തിക്കുന്നത്. ഇതിന്റെ ചെലവുകള്‍ക്കായി വീടുകളില്‍നിന്നും 20 രൂപയും കടകളില്‍നിന്നും 50രൂപയും ഈടാക്കുന്നു@ണ്ട്.
പ്ലാസ്റ്റിക് കവറുകള്‍ ഇവിടെനിന്നും കോഴിക്കോടെത്തിച്ച് സംസ്‌കരിച്ച ശേഷം ബാംഗ്ലൂരുവിലേക്ക് കയറ്റിയക്കും. പ്ലാസ്റ്റിക് കുപ്പികളും മറ്റും പാലാക്കാടെത്തിച്ച് വായുകടക്കാത്തവിധം കെട്ടുകളാക്കി കോയമ്പത്തൂരിലേക്ക് കയറ്റിയയക്കും. ഇവിടെനിന്നും പുന:രുപയോഗ യോഗ്യമാക്കി വീണ്ട@ും കേരളത്തിലേക്കെത്തിക്കുകയാണ് ചെയ്യുക. പ്രിന്റഡ് പ്ലാസ്റ്റിക്, കളര്‍ കവറുകള്‍, കട്ടികൂടിയ കവറുകള്‍, ടെക്‌സ്റ്റൈല്‍സ് കവറുകള്‍, റോഡ് മാലിന്യ പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ തരംതിരച്ച് കെട്ടുകളാക്കിയാണ് പ്ലാസ്റ്റിക് കവറുകള്‍ കയറ്റിയക്കുക. പേപ്പര്‍ മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളും ഇത്തരത്തില്‍ തരംതിരിച്ച് കയറ്റിയയക്കും. ഹൈജീന്‍ മലബാര്‍ ശുചിത്വ കേരളത്തിന്റെ സഹായത്തോടെയാണ് കരുളായി പഞ്ചായത്ത് മാലിന്യ ശേഖരണം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതരുമെത്തിയാണ് മാലിന്യം കയറ്റി അയക്കുന്നതിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."