ചെറുമുക്ക് തോട് വീതികൂട്ടണമെന്ന്
തിരൂരങ്ങാടി: തോട് വീതിയില്ല. കാര്ഷികവൃത്തിക്കിറങ്ങാന് മടിച്ച് കര്‍ഷകര്‍. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് മണ്ണാംതാഴം, അരീക്കാട്ട് താഴം. പള്ളിക്കത്താഴം ,കാരാംകുണ്ട് വയലുകളിലാണ് ഈ ദുരവസ്ഥ. വയലുകളിലേക്ക് വെള്ളമെത്തിക്കാന്‍ ചെറിയ തോടുകള്‍ നിലവിലുണ്ടെങ്കിലും മണ്ണിടിഞ്ഞു നികന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്.
താലൂക്കിലെ നെല്ലറകളിലൊന്നായ ഇവിടെ പ്രതിവര്‍ഷം പുഞ്ചകൃഷി നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ തുലാം ചതിച്ചതോടെ ഇതിനകംതന്നെ വയലുകള്‍ വറ്റിവരണ്ടു.
വെള്ളം വറ്റിയതുകൊണ്ടുതന്നെ കൃഷിയിറക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ പിന്നോട്ടടിക്കുകയാണ്. നിലവിലുള്ള ചെറുതോടുകളില്‍ ജലവിതാനം താഴ്ന്നതോടെ പരിസരത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. തോട് ഏഴ് മീറ്ററെങ്കിലും വീതി കൂട്ടി തടയണ നിര്‍മിച്ചാല്‍ മാത്രമേ ഇത്തരം പ്രതികൂല അവസ്ഥകളെ നേരിടാനാകൂവെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."