എടരിക്കോട് ടെക്സ്റ്റൈല്‍സ്; തൊഴിലാളികള്‍ ധര്‍ണ നടത്തി
കോട്ടക്കല്‍: എടരിക്കോട് ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് മില്‍ ഗേറ്റിന് മുന്നില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി. രാവിലെ എട്ടിന് ആരംഭിച്ച സമരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദ്യുതി ബില്‍ കുടിശ്ശികയായ 90 ലക്ഷം അടക്കാത്തതില്‍ വൈദ്യുതി വിഛേദിച്ചത്. തുടര്‍ന്ന് തൊഴിലാളികള്‍ക്ക് അനിശ്ചിത കാലത്തേക്ക് ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്മെന്റ്. രണ്ടുമാസമായി അസംസ്കൃത വസ്തുവായ പരുത്തി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു.
ഇതുവരെയായി കഴിഞ്ഞ രണ്ട് മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുമില്ല.
അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സംയുക്ത സമരസമിതി യോഗം ചേരുമെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. സിദ്ധീഖ് താനൂര്‍ അധ്യക്ഷനായി.
കെ.യു ഇഖ്ബാല്‍, പി.വി ജയന്, സിദ്ധീഖ് പൊട്ടിപ്പാറ, പി.പി അജിത്, വി രവീന്ദ്രനാഥ്, പി മൂസക്കുട്ടി, വി.പി കുഞ്ഞാലി, സി വിശ്വനാഥന്, ടി അലി, പി.കെ ഷാഫി, കെ ഷൗക്കത്തലി, കെ മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."