HOME
DETAILS

പൊതുധാരയില്‍ മുസ്ലിമിന്റെ നിശബ്ദ ഇടപെടല്‍

  
backup
May 15 2016 | 19:05 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a7%e0%b4%be%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d

മാറിവരുന്ന ഭാരതീയ സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഒരു തരം നിശബ്ദ ഇടപെടല്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നു. അസത്യം പ്രചരിപ്പിച്ച് നടത്തുന്ന വേട്ടയാടല്‍ മാത്രമല്ല, അപായപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ത്തി നിശബ്ദരാക്കാനും ഫാസിസ്റ്റുകള്‍ക്ക് സാധ്യമാവുന്നു. ഫാസിസം ജയിക്കുന്നതും തോല്‍ക്കുന്നതും അപകടമാണ്.
ശ്രീലങ്കയിലെ സിംഹള ഫാസിസം ഒരു ഘട്ടത്തില്‍ ജയിച്ചു. തമിഴ് ഈലമെന്ന ഫാസിസം തോറ്റു. ഇവ രണ്ടിനും സമാനതകളുണ്ട്. ഒന്ന് മറ്റൊന്നിനെ ഉന്മൂലനം ലക്ഷ്യമാക്കിയിരുന്നു. ഭൂരിപക്ഷ ഫാസിസവും, ന്യൂനപക്ഷ ഫാസിസവും നിരാകരിക്കണമെന്ന് സത്യാന്വേഷണ പക്ഷക്കാരുടെ വര്‍ത്തമാനവും നീതിബോധ വിചാരക്കാരുടെ നിലപാടും ഇവിടെയാണ് സന്ധിയാവുന്നത്.
ആട്ടിന്‍കുഞ്ഞിനെ വേട്ടയാടാന്‍ ചെന്നായക്ക് വെള്ളം മേലോട്ടൊഴുകുമെന്ന പറയാന്‍ അറപ്പില്ല. കളവിന്റെ സാധ്യതകളല്ല ഇവിടെ പ്രകടമാകുന്നത്. കര്‍മത്തിന്റെ സാധൂകരണം കണ്ടെത്തുകയാണ്.
ഡല്‍ഹി ജെ.എന്‍.യു ഏറെ ചര്‍ച്ചയായി. ഈ കാംപസില്‍ നിന്ന് ബ്രാഹ്്മണാധിപത്യം ഇല്ലാതായി എന്ന തോന്നലൊന്നും ഒരാള്‍ക്കും ഉണ്ടായതു കൊണ്ടല്ല. കീഴാള-ന്യൂനപക്ഷ പഠിതാക്കളും, അധ്യാപകരും കാംപസില്‍ വര്‍ധിച്ചത് കൊണ്ടുമല്ല, അതൊന്നും അവിടെ സംഭവിച്ചിട്ടില്ല. രണ്ടാം മണ്ഡല്‍ കമ്മിഷന്‍ നല്‍കിയ പരവതാനി വഴി ക്ലാസ് മുറിയില്‍ കീഴാള-ന്യൂനപക്ഷ പഠിതാക്കളുടെ സാന്നിധ്യത്തില്‍ മികവുണ്ടായത് അനിഷേധ്യമാണ്. എന്നാല്‍ തതനുസൃത ശത്രുതയും അവിടെ നട്ടുമുളപ്പിച്ചെടുക്കാന്‍ വര്‍ഗീയത മസ്തിഷ്‌ക രോഗമായി മാറിയവര്‍ക്ക് സാധിച്ചു.
ജെ.എന്‍.യുവില്‍ ആദിവാസികളുടെ പഠനം നടത്തുന്ന വിദ്യാര്‍ഥി ഉമര്‍ ഖാലിദ് മാവോ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസമില്ലാത്ത ചെറുപ്പക്കാരന്‍. പക്ഷേ, പേര് മുസ്‌ലിമന്റേത്. ഉമറിന് ഐ.എസ് ബന്ധം എന്നൊരു വന്‍തലക്കെട്ട് ഒരുനാള്‍ പത്രങ്ങളില്‍ ഇടം നേടി. മറ്റൊരു നാള്‍ അന്വേഷണം നീളുന്നത് ഉമറിലേക്ക് എന്നായി. മുസ്്‌ലിം മെയ്ന്റ് എന്നായി ചിലര്‍ ഉമറിന് നല്‍കിയ വിശേഷണം. പാസ്‌പോര്‍ട്ടുപോലുമെടുത്തിട്ടില്ലാത്ത ഉമറിനെ പാകിസ്താനില്‍ തെരഞ്ഞ മാധ്യമവിചാരണക്കാരുണ്ടായി. അവിടെ പോയാണ് തീവ്രവാദം പഠിച്ചതെന്നായിരുന്നു വാര്‍ത്തയിലെ ബോംബ്. മുസ്്‌ലിമിനെ പൊതുധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഫാസിസ്റ്റുകള്‍ അടിക്കടി ശ്രമങ്ങള്‍ നടത്തുന്നത്.
തലമറച്ചാലും താടിവച്ചാലും മുന്‍വിധിയായി പ്രഖ്യാപിക്കും തീവ്രവാദിയെന്ന്.
മുസ്്്‌ലിമിനെ നിവര്‍ന്നു നില്‍ക്കാന്‍ അനുവദിക്കില്ലെന്ന ഭാവത്തിലാണ് സംഘടിതാക്രമണം. ജെ.എന്‍.യുവില്‍ ഇപ്പോഴും ഒരു ന്യൂനപക്ഷ വിഭാഗക്കാരനായ പ്രൊഫസര്‍ ഇല്ല. പി.എഛ്.ഡിക്ക് ഒ.ബി.സിയില്‍പ്പെട്ട ആറുപേരാണ് നിലവില്‍ ഗവേഷണത്തിലേര്‍പ്പെട്ടത്. ഇത് 75ല്‍ ആറാണെന്ന് തിരിച്ചറിയണം. ഉന്നത സ്ഥാനങ്ങളില്‍ കയറിപ്പിടിക്കാന്‍ ഒരു പുല്‍ത്തരിപോലും നല്‍കാതെ മതന്യൂനപക്ഷങ്ങളെ നിലക്കു നിര്‍ത്താന്‍ സവര്‍ണ ലോബിക്കുള്ള മിടുക്ക് തുടരുകയാണിപ്പോഴും.
രോഹിത് വെമുലയും കനയ്യ കുമാറും ഉയര്‍ത്തിയ കീഴാള ശബ്ദം സ്വാഗതം ചെയ്യുന്നവര്‍ അതിലേറെ അധഃസ്ഥിതാവസ്ഥയില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ദുഃഖകരം തന്നെ. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സവര്‍ണ മേധാശക്തി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ്. അതിന് ഉപയോഗപ്പെടുത്തുന്ന വൈകാരികതയാണ് ഹിന്ദുയിസം.
കേരളത്തില്‍ പോലും വര്‍ഗീയതക്ക് ഇടം ലഭിച്ചു വരുന്നു. വെടിക്കെട്ടപകടങ്ങളില്‍ നിന്ന് വരെ ദുരൂഹതയുടെ വാലറ്റം വര്‍ഗീയതയുമായി ബന്ധിപ്പിക്കാനാവുമോ എന്നു പരിശോധിക്കുകയാണ്. ആറ് പതിറ്റാണ്ടിനിടയില്‍ വളരാന്‍ പാകത്തില്‍ ഒരു ജനതയെ ഉള്‍ക്കൊള്ളാന്‍ ഭരണകൂടത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന ഭയാനകമായ വിടവുണ്ടാകുമായിരുന്നില്ലല്ലോ.
ഒന്നിച്ചുവളരണം എന്ന ലക്ഷ്യം ഭരണഘടനയിലുണ്ടായത് കൊണ്ടായില്ല. അത് നടത്താന്‍ നിയോഗിതരായവര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയായിരുന്നു. ഭാരതത്തിന്റെ യശസ്സ് വിവിധ മത-ജാതി വര്‍ഗങ്ങളുടെ സാംസ്‌കാരിക നിലനില്‍പ്പോടെ ജനിച്ചു വളരാന്‍ അവസരമൊരുക്കിയ ഭരണനിര്‍വഹണ രീതിയുമായി ബന്ധിച്ചുനില്‍ക്കുന്നു.
എന്നാല്‍ പണ്ഡിറ്റ് നെഹ്‌റുവിന് കിഴക്കന്‍ ആഭിമുഖ്യം പിടികൂടി ഭാരതീയര്‍ക്ക് രണ്ടാമിടമാണ് ലഭിച്ചതെന്ന ജനസംഘത്തിന്റെ വീക്ഷണങ്ങള്‍ ഊതിക്കാച്ചിയെടുത്ത് ഇന്ത്യയിലെ മുക്കുമൂലകളില്‍ താമരയുടെ രൂപത്തില്‍ ഫാസിസം വളര്‍ത്താനാണ് ഉദ്യോഗസ്ഥ ജുഡീഷ്യറി ഭരണകൂടത്തിലെ ചിലര്‍ ശ്രമിച്ചത്. ആ നീക്കങ്ങള്‍ക്ക് സഹായകമായ നിലപാടുകളാണ് നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചുവന്നത്.
കോണ്‍ഗ്രസിന് സംഭവിച്ച ചരിത്രപരമായ ഈ മണ്ടത്തരങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൊതുധാരയില്‍ നിശബ്ദ ഇടങ്ങളാണ് സമ്മാനിക്കപ്പെട്ടത്. അവരെ നാവടപ്പിക്കുക മാത്രമല്ല, നിവര്‍ന്നുനില്‍ക്കാന്‍ പോലും അനുവദിക്കാതെ നിശ്ചലമാക്കാനും ഫാസിസ്റ്റുകള്‍ക്ക് സാധ്യമാവുന്നു എന്നതാണ് ആശങ്കാജനകം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago