HOME
DETAILS
MAL
ശാസ്‌ത്രോത്സവം; നേട്ടവുമായി ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി സ്‌കൂള്‍
backup
October 26 2016 | 20:10 PM
കൊളത്തൂര്‍: മങ്കട ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ വിഭാഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തി ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂള്‍. സയന്‍സ് വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റും, പ്രവര്‍ത്തി പരിചയമേളയില്‍ സ്റ്റാളില്‍ ഫസ്റ്റും, ഓവറോള്‍ സെക്കന്റും, സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഓവറോള്‍ തേര്‍ഡും, ഗണിത മേളയില്‍ ഓവറോള്‍ ഫോര്‍ത്തും, ഐ ടി മേളയില്‍ ഓവറോള്‍ അഞ്ചാം സ്ഥാനവും നേടി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ പി ടി എ അനുമോദിച്ചു. യോഗത്തില്‍ പി ടി എ പ്രസിഡന്റ് ബഷീര്‍, ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ ചിങ്കി, അദ്ധ്യാപകരായ മുഹമ്മദ് ബഷീര്‍.പി, ജ്യോതി.എന്‍, റിയാസ്.എ, നിഷാദ്.പി, ജഷീര്‍.ടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
#
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."