HOME
DETAILS
MAL
പക്ഷിപ്പനി: സാമ്പത്തിക സഹായം നല്‍കണം
backup
October 26 2016 | 21:10 PM
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളുടെ ഉടമകള്‍ക്ക് യഥാര്‍ഥ നഷ്ടം കണക്കിലെടുത്തു സാമ്പത്തിക സഹായം നല്‍കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പക്ഷിപ്പനി മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും നിര്‍മാര്‍ജനം ചെയ്യാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണവകുപ്പു മന്ത്രിക്കും അയച്ച കത്തില്‍ സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."