ഷെറിന് വേണം കരളലിയുന്ന കാരുണ്യം
കോഴിക്കോട്: കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായ ഹജൂറാ ഷെറിന് എന്ന പതിനെട്ടുകാരി തുടര്‍ ചികിത്സയ്ക്കായി ഉദാരമതികളുടെ കനിവ് തേടുന്നു. കൊടുവള്ളി നെരൂക്കിലെ പട്ടിണിച്ചാലില്‍ അഷ്റഫിന്റെ മകളായ ഷെറിന് ഒരു മാസം മുന്‍പാണ് കരള്‍രോഗം ബാധിച്ചത്. പിന്നീട് കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഇനി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് 20 ലക്ഷത്തോളം രൂപ ചെലവുവരും.
മീന്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന അഷ്റഫിനും കുടുംബത്തിനും ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ ചെലവ് താങ്ങാനാകില്ല. ഒരു മാസത്തോളം നീണ്ടുനിന്ന ചികിത്സയ്ക്കു വന്ന ബാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. നിക്കാഹ് കഴിഞ്ഞ് വൈവാഹിക ജീവിതം സ്വപ്നം കണ്ടുനിന്ന ഷെറിന് ഇനി സുമനസുകളുടെ സഹായവും പ്രാര്‍ഥനയുമാണ് പ്രതീക്ഷ നല്‍കുന്നത്. ഷെറിനിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ചെയര്‍മാനായി ചികിത്സാ സഹായ കമ്മിറ്റിക്ക് നാട്ടുകാര്‍ രൂപം നല്‍കിയിട്ടുണ്ട്. കാരാട്ട് റസാഖ് എം.എല്‍.എ, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, സി. മോയിന്‍കുട്ടി, എ.പി മജീദ് മാസ്റ്റര്‍, ഒ.പി.ഐ റസാഖ്, എന്‍.പി മുഹമ്മദ് ഹാജി, ഒ.എം അഷ്റഫ് ഹാജി എന്നിവര്‍ രക്ഷാധികാരികളും പി.ടി മുഹമ്മദ് ഹാജി കണ്‍വീനറും മുസ്തഫ മുണ്ടുപാറ ട്രഷററുമാണ്.
സംഭാവനകള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഹജൂറ ഷെറിന് കരള്‍ മാറ്റിവയ്ക്കല്‍ ഫണ്ട്, അക്കൗണ്ട് നമ്പര്‍: 36204528716 ടആക കൊടുവള്ളി. ( കഎടഇ: ടആകച00014 42) ഫോണ്‍: 9447447031, 9447275674.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."