HOME
DETAILS
MAL
ആയുര്‍വേദ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ
backup
October 26 2016 | 21:10 PM
കോഴിക്കോട്: 'പ്രമേഹം: ചികിത്സയും പ്രതിരോധവും' വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രി ഹാളില്‍ നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടക്കും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ റാലി, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകള്‍, ചര്‍ച്ചകള്‍ എന്നിവയും നടക്കും. പഞ്ചായത്തുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളുമുണ്ടാകുമെന്നും ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.വി ശ്രീദേവി, ഡോ. ഫിന്ബി ബേബി, ഡോ. ബി.ജി അഭിലാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."