HOME
DETAILS
MAL
പൊലിസില്‍ വീണ്ടും കൂട്ടസ്ഥലംമാറ്റമെന്ന് പരാതി
backup
October 26 2016 | 21:10 PM
വടകര: റൂറല്‍ ജില്ലയിലെ പൊലിസുകാരെ മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥലംമാറ്റിയതായി പരാതി. അന്‍പതില്‍പ്പരം സിവില്‍ പൊലിസ് ഓഫിസര്‍മാരെയാണ് സ്ഥലംമാറ്റിയത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജനറല്‍ ട്രാന്സ്ഫറടക്കം ഒന്‍പതാമത്തെ മാറ്റമാണിത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളവരെയും മാറ്റിയതായി ആക്ഷേപമുണ്ട്.
മുന്‍ പൊലിസ് അസോസിയേഷന് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവരെയാണ് തിരഞ്ഞുപിടിച്ച് മാറ്റിയതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പുതിയ പൊലിസ് അസോസിയേഷന് നിലവില്‍ വന്നതോടെ ഇവര്‍ക്ക് അനഭിമതരായവരെല്ലാം മാറ്റിയെന്നും പരാതിയുണ്ട്.
മുന്‍ പൊലിസ് അസോസിയേഷന് സംസ്ഥാന സമിതിയംഗം കെ. ബാബുവിനെ കൊയിലാണ്ടിയില്‍ നിന്ന് മുക്കത്തേക്ക് മാറ്റി. ഒരു മാസത്തിനിടയില്‍ രണ്ടുതവണ വരെ സ്ഥലം മാറ്റം കിട്ടിയവരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."