ക്ലീന്‍ ആയഞ്ചേരി പദ്ധതി ഉദ്ഘാടനം
ആയഞ്ചേരി: ഗ്രാമപഞ്ചായത്തും വടകര പൊലിസും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ ആയഞ്ചേരി പദ്ധതിവടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ അധ്യക്ഷയായി.
പദ്ധതി പ്രകാരം ലഹരിവിമുക്ത ആയഞ്ചേരി എന്ന സന്ദേശമുയര്‍ത്തി വാര്‍ഡ്തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വാര്‍ഡ് ജാഗ്രതാ സമിതികള്‍ നവംബര്‍ അഞ്ചിനകം വിളിച്ചുചേര്‍ക്കും. 500 യുവാക്കള്‍ക്ക് ഫസ്റ്റ്എയ്ഡ്, ദുരന്തനിവാരണ പരിശീലനം നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ പ്രത്യേക പരിശോധനകളും നിരീക്ഷണവും നടത്തും. ഇതിനുവേണ്ടി സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനു രൂപം നല്കി.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിസന്റ് പി.എം ഷിജിത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, റീന രാജന്, ബ്ലോക്ക് മെമ്പര്‍ തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, വാര്‍ഡ് മെമ്പര്‍മാരായ സി.വി കുഞ്ഞിരാമന് മാസ്റ്റര്‍, ബാബു കെ, ഷാജി, ചന്ദ്രന്, വി. ബാലന്, സൗദ പുതിയെടത്ത്, സൗമ്യ വി, സി.എം അഹമ്മദ് മൗലവി, ആയഞ്ചേരി രാധാകൃഷ്ണന്, ഹരിദാസന്, ഗോവിന്ദന് മാസ്റ്റര്‍ എന്‍.കെ, ശ്രീധരന് മാസ്റ്റര്‍, എം.പി ഷാജഹാന്, എ. സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."