റേഷന്‍കടക്ക് മുന്നില്‍ ധര്‍ണ നടത്തി
മേപ്പയ്യൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവിലുള്ള റേഷന്‍ സമ്പ്രദായം അട്ടിമറിക്കുകയാണെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നനെതിരേ കുരുടിമുക്ക് റേഷന്ഷാപ്പിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഡി.സി.സി സെക്രട്ടറി ഇ. അശോകന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ. രാമദാസ് അധ്യക്ഷനായി. കെ.പി വേണുഗോപാല്‍, യൂസുഫ് കുറ്റിക്കണ്ടി, ഒ.കെ ചന്ദ്രന്, കെ. അഷ്റഫ്, പി. കുട്ടികൃഷ്ണന് നായര്‍, പി.കെ ബിയ്യാത്തു, കെ. ശ്രീകുമാര്‍, കെ.കെ ബാലന് സംസാരിച്ചു.
മേപ്പയ്യൂര്‍: റേഷന്‍ സമ്പ്രദായം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.
കൊഴുക്കല്ലൂര്‍ റേഷന്ഷാപ്പിനു മുന്നില്‍ നടന്ന ധര്‍ണ ജനതാദള്‍ (യു) ജില്ലാ കമ്മിറ്റിയംഗം ഭാസ്കരന് കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പി.കെ ബാലകൃഷ്ണന് അധ്യക്ഷനായി.
എം. ദിവാകരന് നായര്‍, എം. ദേവിഅമ്മ, ബി.ടി സുധീഷ് കുമാര്‍, പി.കെ ശങ്കരന്, പി. ബാലന്, കെ. പാച്ചര്‍, കെ.എം കുഞ്ഞിക്കണ്ണന്, ടി. സദാനന്ദന്, സി. രവി, പ്രിയ പുത്തലത്ത്, എം പ്രഭീഷ്, കെ. ലികേഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."