സി.ബി.ഐക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര് ഫയല്‍ ചെയ്തു
മൂവാറ്റുപുഴ : കേരളത്തിലെ പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ കേസന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സൗജന്യമായി താമസിച്ച വകയില്‍ സംസ്ഥാന സര്‍ക്കാരിന് വാടക ഇനത്തില്‍ പത്ത് കോടി രൂപ നഷ്ടം വരുത്തിയതിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സി.ബി.ഐയെ പ്രതിയാക്കി വിജിലന്‍സ് ഇന്നലെ എഫ്.ഐ.ആര് ഫയല്‍ ചെയ്തു.
ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പൊതുതാല്പര്യ ഹരജിയില്‍ കഴിഞ്ഞ 20 ന് വിജിലന്‍സ് കോടതി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുവാന്‍ ഉത്തരവ് വിട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
സി.ബി.ഐ എസ്.പി പ്രേംകുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എം പെണ്ണമ്മ, എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി ബിന്ദു, എറണാകുളം ജില്ല കലക്ടറായിരുന്ന എം.ജി രാജമാണിക്യം എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."