മിനി സിവില്‍സ്റ്റേഷനുമുന്നില്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി
പെരുമ്പാവൂര്‍: മിനി സിവില്‍സ്റ്റേഷനുമുന്നില്‍ യുവതിയുടെ ആത്മഹത്യ ഭീഷണി. പെരുമ്പാവൂര്‍ മിനി സിവില്സ്റ്റേഷനുമുന്നിലെ മൂനുനില കെട്ടിടത്തിനുമുകകളില് കയറി യുവതി ആത്മഹത്യ ഭീഷണിമുഴക്കി. പട്ടയ സംബന്ധമായ പ്രശ്നം പരിഹരിച്ച് നല്‍കാത്തതിനെതുടര്‍ന്ന് ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
അല്ലപ്ര തോട്ടപ്പാടം പട്ടരുമടം വീട്ടില്‍ കബിറിന്റെ ഭാര്യ ലൈല കബിറാണ് അരമണിക്കൂറോളം ആളുകളെ പരിഭ്രാന്തിയിലാഴ്ത്തിയത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തി ലൈലയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്ത്താവിമെയും മൂന് കുട്ടികളെയും ഉമ്മയെയും താഴെനിര്ത്തിയ ശേഷമായുരുന്നു ലൈല സമീപത്തെ കെട്ടിടത്തിനുമുകളിലേക്ക് ഓടിക്കയറിയത്.
1979ല്‍ ലൈയുടെ പിതാവിന്റെ പേരില്‍ പട്ടയം ലഭിച്ച അറക്കപ്പടി യിലുള്ള 50 സെന്റ് സ്ഥലം പോക്കുവരവ് ചെയ്തുനല്കാന് താലൂക്ക് അധികാരികള്‍ വിസമ്മതിച്ചതാണ് പ്രശ്നങ്ങല്ക്ക് വഴിവച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷമായി ലൈലയും കുടുംബവും താലൂക്കോഫീസില്‍ കയറിയിറങ്ങുന്നു. പ്രശ്നം പരിഹരിച്ചുനല്കുന്നതിന് മുന്‍പുണ്ടായിരുന്ന സര്‍വയറും തഹസീല്‍ദാറും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി ഇവര്‍ പറയുന്നു. ഇത് നല്‍കാത്തതിനാലാണ് തങ്ങളുടെ സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കാത്തത് എന്നാണ് ലൈല പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."