ബി.ഡി.ജെ.എസിന്റെ എല്ലാ സ്ഥാനാര്‍ഥികളും തോല്‍ക്കുമെന്ന് വിദ്യാസാഗര്‍
തൊടുപുഴ: വെള്ളാപ്പള്ളിയേയും മകനെയും ട്രോജന്‍ കുതിരകളാക്കി ശ്രീനാരായണ പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറാമെന്ന അജണ്ട കേരളത്തില്‍ വിജയിക്കുന്നില്ലെന്ന തിരിച്ചറിവ് എന്‍.ഡി.എ-സംഘ്പരിവാര്‍ ശക്തികളെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗര്‍ പറഞ്ഞു. ഇടുക്കി വാഴവരയില്‍ ഗുരുധര്‍മ പ്രചാരകര്‍ക്കുനേരെ നടന്ന ഗുണ്ടാവിളയാട്ടം ഇതിന്റെ തെളിവാണ്.
ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് കീഴ്‌പ്പെടുത്തുന്ന ജനാധിപത്യശൈലി പരാജയപ്പെട്ടപ്പോള്‍ അക്രമംകൊണ്ട് കീഴ്‌പ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്ന ദുഷ്ടശക്തികള്‍ക്ക് ശ്രീനാരായണ ധര്‍മ പ്രചാരകര്‍ കനത്ത തിരിച്ചടി നല്‍കും.
എസ്.എന്‍.ഡി.പി യോഗത്തിന്റെ സമ്പത്തും ഭൗതിക സാഹചര്യങ്ങളും സംഘ്പരിവാര്‍-എന്‍.ഡി.എ കേന്ദ്രങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം പോഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന യോഗനേതൃത്വത്തിനെതിരേ ശ്രീനാരായണ സമൂഹത്തിന്റെ രോഷം കേരളത്തിലെമ്പാടും ഉയര്‍ന്നുകഴിഞ്ഞു. ആ രോഷത്തില്‍ ബി.ഡി.ജെ.എസിന്റെ എല്ലാ സ്ഥാനാര്‍ഥികളും ഇല്ലാതാവും.
ശ്രീനാരായണസന്ദേശ പ്രചാരകര്‍ക്കെതിരേ കേരളത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നുവെന്നത് ഫാസിസ്റ്റ് ശക്തികള്‍ ദേശവ്യാപകമായി ഉയര്‍ത്തുന്ന അസഹിഷ്ണുതയുടെ തെളിവാണ്. ശ്രീനാരയണധര്‍മ പ്രവര്‍ത്തകരേ അക്രമിക്കാന്‍ നേതൃത്വം കൊടുത്ത ഫാസിസ്റ്റ് ക്രിമിനല്‍ സംഘത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാസാഗര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."