ലബ്ബാസാഹിബ് അനുസ്മരണവും പുരസ്കാര വിതരണവും നവംബര്‍ 18ന് തൊടുപുഴയില്‍
തൊടുപുഴ: മുസ്ലിംലീഗ് പ്രസ്ഥാനം മലയോര ജില്ലയില്‍ വളര്‍ത്തിയെടുക്കുവാന്‍ നാലര പതിറ്റാണ്ട് കാലം നേതൃത്വം നല്കിയ ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന എ.എം. മുഹമ്മദ് കുഞ്ഞ് ലബ്ബാസാഹിബിന്റെ അനുസ്മരണം നവംബര്‍ 18 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ സംഘടിപ്പിക്കും.
കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിദ്യാഭ്യാസസാമൂഹ്യസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ തെരഞ്ഞെടുത്ത് ലബ്ബാസാഹിബിന്റെ നാമധേയത്തില്‍ നല്കുന്ന പുരസ്കാരവും 10001 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കുന്നതിനായി പി.ജെ. ജോസഫ് എം.എല്‍.എയെ തെരഞ്ഞെടുത്തിട്ടുണ്ട്. പുരസ്കാര വിതരണം നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള ലബ്ബാസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി ടി.എം. സലിം, വൈസ് പ്രസിഡന്റ് പി.എച്ച്. അബ്ദുസ്സലാം ഹാജി എന്നിവര്‍ പ്രസംഗിക്കുമെന്ന് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."