മൂന്നാറില്‍ വീണ്ടും മോഷണം; ദമ്പതികളുടെ ആറ് പവനും 13000 രൂപയും കവര്‍ന്നു
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ മോഷണം തുടരുന്നു. ഇന്നലെ വ്യദ്ധദമ്പതികളുടെ വീട്ടില്‍ നിന്നും ആറ് പവന്‍ സ്വര്‍ണ്ണവും 13000 രൂപയും കവര്‍ന്നു.
മൂന്നാര്‍ ഇക്കാനഗറില്‍ താമസിക്കുന്ന മരിയസെല്‍വം-പുഷ്പമണി ദമ്പതികളുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നത്. പകല്‍ പത്തുമണിയോടെയാണ് ഇരുവരും വീട്ടില്‍ നിന്ന് ജോലിക്കുപോയത്.
വൈകുന്നരം അഞ്ച് പണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. മുന്‍വശത്തെ കതകിന്റെ പൂട്ട് തല്ലിതകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരിയില്‍ വെച്ചികരുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. ദീപാവലിക്ക് മക്കളുടെ കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നതിനാണ് സ്വര്‍ണ്ണാഭരണവും പണവും സുക്ഷിച്ചുവെച്ചിരുന്നത്. സംഭവത്തെ തുര്‍ന്ന് മൂന്നാര്‍ എസ്‌ഐ ജിതേഷിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. മൂന്നുദിവസമായി മൂന്നാര്‍ കോളനിയും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് മോഷണം തുടരുകയാണ്.
മൂന്നാര്‍ കോളനിയിലെ അയല്‍വാസികളായ ഉദയകുമാര്‍-കലൈസെല്‍വി ദമ്പതികളുടെ വീട്ടില്‍ നിന്നും 5 പവന്‍ സ്വര്‍ണ്ണവും 20000 രൂപയും കവര്‍ന്ന മോഷ്ടാക്കള്‍ ഡോഗ് സ്‌ക്വാഡുള്‍പ്പെടെയുള്ള പൊലിസ് സംഘം കോളനിയില്‍ പരിശോധ തുടരവെ തൊട്ടടുത്ത മനോജ്-ജയ ദമ്പതികളുടെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. ആഭരണങ്ങള്‍ മോഷണംപോയതില്‍ മനംനൊന്ത ജയ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍ കോളനിയിലും സമീപങ്ങളിലും മോഷണം തുടരുമ്പോള്‍ തുമ്പുകിട്ടാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. മൂന്നുദിവസം പിന്നിട്ടിട്ടും മോഷ്ടാക്കളെ കണ്ടെത്തുന്നതിനോ, മോഷണം നടന്നത് സംബന്ധിച്ച് സുചന ലഭിക്കുകയോ ചെയ്തിട്ടില്ല. അന്യസംസ്ഥാനക്കാരടക്കം താമസിക്കുന്ന മൂന്നാര്‍ കോളനിയില്‍ പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും മോഷണം തുടരുന്നത് അധികൃതരെ കുഴക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."