HOME
DETAILS
MAL
പക്ഷിപ്പനി: കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം
backup
October 26 2016 | 21:10 PM
കോട്ടയം : പക്ഷിപ്പനി ആലപ്പുഴയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പക്ഷികളുടെ പെട്ടന്നുളള കൂട്ട മരണം പൂവ്, താട എന്നിവിടങ്ങളില്‍ നീലിപ്പ്, തീറ്റ വിരക്തി, അതിസാരം, തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുളള മൃഗാശുപത്രിയില്‍ അറിയിക്കണം. താറാവുകളെ കൂട്ടത്തോടെ ജില്ലയ്ക്കകത്തോ മറ്റു ജില്ലകളിലേക്കോ കൊണ്ടു പോകുന്നത് കഴിവതും ഒഴിവാക്കണം. ജില്ലയില്‍ പക്ഷിപനി സ്ഥിരീകരിച്ചിട്ടില്ലെന്നും ആലപ്പുഴയില്‍ സ്ഥിരീകരിച്ച രോഗാണു ബാധ മനുഷ്യരിലേക്ക് പടരുന്ന വിഭാഗത്തില്പ്പെട്ടതല്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്‍: 0481 8564623
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."