സിവില്‍കോഡ് ബഹുസ്വരതയെ തകര്‍ക്കും: കടക്കല്‍
തിരുവനന്തപുരം: രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കാന്‍ കാലങ്ങളായി സംഘ്പരിവാര്‍ കൊണ്ടുനടക്കുന്ന സ്വപ്നം സാക്ഷാല്കരിക്കുന്നതിനാണ് ഏക സിവില്‍കോഡ് എന്ന തന്ത്രവുമായി അവര്‍ രംഗത്ത് എത്തിയിരിക്കുന്നതെന്ന് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ജമാഅത്ത് ഫെഡറേഷന് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍കോഡ് എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സെമിനാര്‍ നടത്താനും നബിദിന സമ്മേളനം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സംഘടിപ്പിക്കാനും സമാപനം ഗാന്ധിപാര്‍ക്കില്‍ നടത്താനും തീരുമാനമായി. യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ.എച്ച് മൗലവി അധ്യക്ഷനായി.
സെക്രട്ടറി കരമന മാഹീന്, എം. നസിമുദ്ദിന് മന്നാനി, നജീബ് റഷാദി വാവല്ല, താജുദ്ദീന് പാലച്ചിറ, എ. ജലാലുദ്ദീന്‍ മൗലവി വാളക്കാട്, ലിയാഖത്ത് അലിഖാന് പനച്ചമൂട്, എം. ഷിറാസ്ഖാന്‍, എം. സെയ്ദ്, മുണ്ടക്കയം ഹുസയ്ന്‍ മൗലവി, കെ.വൈ മുഹമ്മദ് കുഞ്ഞ്, അബ്ദുല്‍സലാം പനവൂര്‍, വണ്ടിപ്പുര സുലൈമാന്‍, പാച്ചല്ലൂര്‍ ഇസ്മാഈല്‍ മൗലവി, എം.എം ഹനീഫാ കണിയാപുരം, സിദ്ദീആഖുല് കബീര്‍ കാട്ടാക്കട, എം. ജലാലുദ്ദീന്‍ മൗലവി പോത്തന്‍കോട്, പള്ളിക്കല്‍ കെ.എച്ച്. ഷറഫുദ്ദീന് മൗലവി, ഷാജഹാന്, ഫസില്ഹക്ക്, വിഴിഞ്ഞം പി.എം അഹമ്മദ് കുട്ടി, ലെത്തീഫ് തിരുമല, ഷംസുദ്ദീന്, എം.കെ പീരുക്കണ്ണ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."