HOME
DETAILS

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതി: നടപടി എടുക്കണമെന്നു വനിതാകമ്മിഷന്‍

  
backup
October 26 2016 | 21:10 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-2

 

തിരുവനന്തപുരം: നഗരത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ചിത്രം പതിച്ച് അവര്‍ക്ക് അപകീര്‍ത്തികരമായ കാര്യങ്ങള്‍ എഴുതി ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവം ഗൗരവമായിക്കണ്ടു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കുമെന്ന് കേരള വനിതാകമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയ പരാതി വ്യാജമാണെന്നുകണ്ടാല്‍ അതു പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തിരുവനന്തപുരം റസ്റ്റ് ഹൗസ് ഹാളില്‍ കമ്മിഷന്റെ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
കമ്മിഷന്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതിനിടെയാണു പത്രപ്രവര്‍ത്തകരുടെ പരാതി ലഭിച്ചത്. തുടര്‍ന്നു സംഭവത്തെപ്പറ്റി കമ്മിഷന്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തി. നിയമപാലനത്തിന്റെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനത്തെ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായവര്‍ തന്നെ എതിര്‍ക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്ന സാഹചര്യത്തില്‍ മറ്റു നടപടികളിലേക്കു കമ്മിഷന്‍ തല്‍ക്കാലം കടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 103 പരാതികളില്‍ 38 എണ്ണം തീര്‍പ്പായി. പത്തെണ്ണം പൊലീസ് റിപ്പോര്‍ട്ടിന് അയച്ചു. അഞ്ചെണ്ണം കൗണ്‍സിലിങ്ങിനു വിട്ടു. ഒറ്റക്കക്ഷി മാത്രം ഹാജരായ 30 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. പരിഗണിച്ചവയില്‍ 20 എണ്ണത്തില്‍ തീരുമാനമായില്ല. അവയും പിന്നീടു പരിഗണിക്കും. അദാലത്ത് ഇന്നും തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago