ശരീഅത്ത് വിരുദ്ധ നീക്കങ്ങളെ ചെറുക്കും: പണ്ഡിത സംഗമം
തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിച്ച് ഇസ്‌ലാമിക ശരീഅത്തിനെ ഇല്ലായ്മ ചെയ്യാനും മതേതര ജനാധിപത്യത്തെ അട്ടമറിക്കാനുമുള്ള കുത്സിത ശ്രമങ്ങളെ എന്തുവില നല്‍കിയും ചെറുക്കുമെന്നു കേരളാ ഖത്തീബ്‌സ് ആനറ് ഖാസി ഫോറം സംഘടിപ്പിച്ച പണ്ഡിത സംഗമം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയ്ക്കും മാനവമൈത്രിക്കും ക്ഷതമേല്‍പ്പിക്കാനുള്ള നീക്കങ്ങളെ അധികാരികള്‍ പ്രോത്സാഹിപ്പിക്കരുതെന്നു സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദക്ഷിണകേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് വി.എം മൂസാ മൗലവി ഉദ്ഘാടനം ചെയ്തു. ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി അധ്യക്ഷത വഹിച്ചു.
പാനിപ്ര ഇബ്രാഹിം മൗലവി ആമുഖ പ്രസംഗം നടത്തി. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു. മൗലവി സയ്യിദ് മുസ്തഫാ ഹസ്രത്ത്, ഹാഫിസ് പി.എച്ച് അബ്ദുല്‍ഗഫാര്‍ മൗലവി, ഹാഫിസ് അബ്ദുഷുക്കൂര്‍ അല്‍ഖാസിമി, കെ.കെ സുലൈമാന്‍ മൗലവി, എ. ഹസ്സന്‍ ബസരി മൗലവി, എ.ആബിദ് മൗലവി, വി.എം ഫത്തഹുദ്ദീന്‍ റഷാദി, ചിറയിന്‍കീഴ് നൗഷാദ് ബാഖവി, ഇ.എം നജീബ്, കായിക്കര ബാബു, അഡ്വ. എ അബ്ദുല്‍കരീം, വിഴിഞ്ഞം സഈദ് മൗലവി, നേമം സിദ്ദിഖ് സഖാഫി മൗലവി നവാസ് മന്നാനി, എസ്. മന്‍സൂറുദ്ദീന്‍ റഷാദി, എ. സൈഫുദ്ദീന്‍ ഹാജി, ഫിറോസ്ഖാന്‍ ബാഖവി, നസീര്‍ഖാന്‍ ഫൈസി, എന്‍.എം ഇസ്മയില്‍ മൗലവി, എം. അന്‍വര്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, കടുവയില്‍ ഷാജഹാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."