ഡി.സി.സിയുടെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
കൊല്ലം: അഞ്ചാലുമ്മൂട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മര്‍ദനത്തില്‍ ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സര്‍വീസില്‍ നിന്നും സസ്പപെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
ഉച്ചയ്ക്ക് ഒന്നിന് കൊല്ലം റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. ജില്ലയില്‍ നിന്നുള്ള ഇരുനൂറോളം ദലിത് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കും.
പൊലീസ് മര്‍ദ്ദനത്തിന് വിധേയരായ യുവാക്കള്‍ക്ക് സാമ്പത്തിക സഹായം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയ എ.സി.പി ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം.മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവാക്കള്‍ക്ക് മതിയായ ചികിത്സ നല്‍കാതെ ധൃതി പിടിച്ച് ഡിസ്ചാര്‍ജ് ചെയ്യുവാനുള്ള സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."