ഉത്തര്‍പ്രദേശ് സ്വദേശിയുടെ ദുരൂഹ മരണം:സുഹൃത്ത് അറസ്റ്റില്‍
കൊല്ലം: ഉത്തര്‍പ്രദേശ് സ്വദേശി ഷെഹന്‍ഷാ എന്ന സൂര്യയുടെ(20) ദുരൂഹമരണത്തില്‍ സുഹൃത്ത് ഉത്തര്‍പ്രദേശ് സ്വദേശിയായ വസീ(31)മിനെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റു ചെയ്തു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടു മാസം മുന്‍പ് ചാമക്കട പുകയില പണ്ടകശാലയിലെത്തിയ ഷെഹന്‍ഷ ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.പ്രതിയും ഇയാള്‍ക്കൊപ്പമായിരുന്നു താമസം.
ഷെഹന്‍ഷായെ കൂടാതെ മറ്റ് അഞ്ച് ഉത്തര്‍പ്രദേശ് സ്വദേശികളുമായി വസീം കരാര്‍ അടിസ്ഥാനത്തില്‍ ബെഡ്ഷീറ്റ് കച്ചവടം നടത്തിയിരുന്നു.ഇയാളുടെ 1200 രൂപ ഷെഹന്‍ഷാ മോഷ്ടിച്ചെടുത്ത് മദ്യപിച്ചുവെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ചതാണ് മരണത്തിനിടയാക്കിയത്.
പ്രതിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോഴായിരുന്നു ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന് മരണത്തില്‍ സംശയം തോന്നിയത്.തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.പോസ്റ്റ്മോര്ട്ടതിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തില്‍ കൊല്ലം അസി.കമ്മിഷണര്‍ ജോര്‍ജ് കോശി, ഈസ്റ്റ് സി.ഐ. എസ്.മഞ്ചുലാല്‍,ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്, എ.എസ്.ഐ ര്‍ സി.സുരേഷ്കുമാര്‍, എ. ഷാജഹാന്, എ.എസ്.ഐ. സുരേഷ് കുമാര്‍, എസ്.സി.പി.ഒ . അനന്‍ബാബു, സി.പി.ഒ ബിജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."