HOME
DETAILS
MAL
ഇറ്റലിയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല
backup
October 27 2016 | 03:10 AM
റോം: മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനിടെ രണ്ട് വന്‍ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി യു.എസ് ജിയോളജിക്കള്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശിക സമയം വൈകിട്ട് ഏഴു മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇറ്റലിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 300ല്‍ അധികംപേര്‍ മരിക്കുകയും 400ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."