കശ്മിര് വിഷയം ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് പരിഹരിക്കേണ്ടതാണ്: തെരേസാ മേ
ലണ്ടന്‍: കശ്മിര് വിഷയം ഇന്ത്യയും പാകിസ്താനും ചേര്‍ന്ന പരിഹരിക്കേണ്ടതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. കശ്മിര് വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും അവര്‍ അറിയിച്ചു.
കശ്മിര് വിഷയത്തെകുറിച്ച് പാകിസ്താന് വംശജയും ലേബര്‍ പാര്‍ടി എം.പിയുമായ യാസ്മിന് ഖുരേഷി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മേ. ഇന്ത്യാ സന്ദര്‍ശന വേളയില്‍ കശ്്മിര് വിഷയം ചര്‍ച്ചയാവുമോ എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം.
കശ്മിര് വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണ്. അതില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയും പാകിസ്താനും ചേര്‍ന്നാണ്. വിഷയത്തില്‍ ബ്രിട്ടന് ഇടപെടില്ല. ഈ ഗവണ്മെന്റ് അധികാരത്തിലേറിയതു മുതല്‍ ഇതേ നിലപാടാണ് പിന്തുടരുന്നത്. അതില്‍ മാറ്റമൊന്നുമില്ലെന്നും മേ പറഞ്ഞു.
നവംബര്‍ 6 മുതല്‍ 8 വരെയാണ് തെരേസാ മേയുടെ ഇന്ത്യന്‍ സന്ദര്‍ശനം. യൂറോപ്പിനു പുറത്ത് മേയുടെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."