HOME
DETAILS

മതവിദ്വേഷ പ്രസംഗം: ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

  
backup
October 27 2016 | 07:10 AM

%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%82-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2-2


കാഞ്ഞങ്ങാട്:  സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍  നിരന്തരം പ്രസംഗിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. കുറ്റം തെളിഞ്ഞാല്‍  അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പിട്ടാണ് കേസെടുത്തത്.

ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ശശികലക്കെതിരെ കേസെടുത്തതെന്നു ഹൊസ്ദുര്‍ഗ് പൊലിസ് പറഞ്ഞു.  

ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് കേസ്.
കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ഒരാഴ്ചമുമ്പ് കെ.പി ശശികലയ്‌ക്കെതിരെ മത സൗഹാര്‍ദം തകര്‍ക്കുകയും മത വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുന്നുവെന്നാരോപിച്ച് ജില്ലാ പൊലിസ്  മേധാവി തോംസണ്‍ ജോസിന് പരാതി നല്‍കിയിരുന്നു.

ശശികലയുടെ പ്രകോപനപരമായ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് സി.ഷുക്കൂര്‍  പൊലിസ്  മേധാവിക്ക് നല്‍കിയിയത്.

സൗഹാര്‍ദത്തോടെ ജീവിക്കുന്ന കേരളീയരുടെ മനസുകളില്‍ വിഭാഗീയതയും പകയും വളര്‍ത്തുന്ന ശശികലയുടെ പ്രസംഗങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു.


പരാതി കിട്ടിയിട്ടും  ശശികലയ്‌ക്കെതിരെ പൊലിസ്  കേസെടുക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റും  വ്യാപകമായ പ്രതിഷേധ പോസ്റ്ററുകള്‍  പ്രത്യക്ഷപ്പെട്ടിരുന്നു. പൊലിസിനു  പുറമേ സംസ്ഥാന ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നത്.

ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍ കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല. സാമുദായിക സൗഹാര്‍ദത്തിന് ഹാനികരമായ വിധത്തില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഇടപെടുന്നതിനാണ് 153 എ വകുപ്പ് ചുമത്താറുള്ളത്.

മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെ ശത്രുതയും വെറുപ്പും ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് ശശികലയുടെ പ്രസംഗങ്ങളെന്ന് പൊലിസ്  അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോകളും സി ഡികളും വിശദമായി പരിശോധിക്കേണ്ടിവന്നതിനാലാണ് കേസെടുക്കാന്‍ അല്‍പം വൈകിയതെന്ന് പൊലിസ് പറയുന്നു.


പൊതുവേദികളിലും മറ്റുമായി ശശികല പ്രസംഗിച്ചതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസികളില്‍ മറ്റു മത വിഭാഗങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ സഹായകമാകുന്ന പരാമര്‍ശങ്ങളാണ് ശശികലയുടെ പ്രസംഗങ്ങളില്‍ ഉള്ളതെന്ന് പൊലിസ്  പരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  13 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago