തങ്ങളുടെ സാമ്പത്തികരംഗം ഇപ്പോഴും ശക്തമെന്നു സഊദി സാമ്പത്തിക മന്ത്രി
റിയാദ്: രാജ്യത്തിന്റെ സാമ്പത്തിന്റെ നേടും തൂണായ എണ്ണ വിപണിയിലെ ചാഞ്ചാട്ടം നേരിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം ഇപ്പോഴും ശക്തമെന്നു സഊദി സാമ്പത്തിക മന്ത്രി വ്യക്തമാക്കി.
സഊദി അറേബ്യന്‍ സാമ്പത്തിക ഏജന്‍സി (സാമ)യും ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സെമിനാറില്‍ സംസാരിക്കുകയായിരുന്നു സാമ്പത്തിക മന്ത്രി ഇബ്റാഹീം അല്‍ അസാഫ്
.
ആഗോള തലത്തില്‍ എണ്ണ വിപണിയിലുണ്ടായ വിലയിടിവില്‍ രാജ്യത്തെ ആഭ്യന്തര സാമ്പത്തിക രംഗത്തു നേരിയ പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും രാജ്യം അതിനെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് മുതല്‍ ആഗോള തലത്തില്‍ എണ്ണ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ തന്നെ ദൈവ കാരുണ്യത്താലും മറ്റും തങ്ങള്‍ക്ക് അത് തരണം ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.
പബഌക് സാമ്പത്തിക രംഗം ശക്തമായിത്തന്നെ നില നിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിനായുള്ള ഗവണ്മെന്റ് തലത്തിലെ നിക്ഷേപങ്ങള്‍ ഇപ്പോഴും വളരെ കൂടുതലായി തന്നെയാണ് നില നില്‍ക്കുന്നതെന്നും പ്രതിസന്ധി നേരിടുന്നതിന് തങ്ങള്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ കടത്തിന്റെ അളവ് ഇപ്പോഴും വളരെ താഴ്ന്ന നിലയില്‍ തന്നെയാണ്. രാജ്യത്തെ ബാങ്കുകള്‍ ഇപ്പോഴും വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ ബാലന്‍സ് ഷീറ്റുകള്‍ ശക്തമായ അടിത്തറ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ബാങ്കുകള്‍ ഇപ്പോഴും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലോണുകള്‍ അനുവദിക്കുന്നതും രാജ്യം ഇപ്പോഴും സാമ്പത്തിക രംഗത്തു അതി ശക്തമായി തന്നെ തുടരുന്നുവെന്നതിന്റെ ലക്ഷണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."