സഊദി എയര്‍ലൈന്‍സ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നു
ജിദ്ദ: അടുത്ത വര്‍ഷം 30 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ വിമാനങ്ങളും പുതുക്കുന്നതിന്റെ ഭാഗമായിണിത്.
എ 330300 എയര്‍ബസ്, എ 320 എയര്‍ബസ് ബി 787 ഡ്രീംലൈനര്‍, ബോയിങ് എന്നീ വിമാനങ്ങളാണ് പുതിയതായി വാങ്ങുന്നത്.
അടുത്ത വര്‍ഷം തന്നെ ഇവ സര്‍വീസ് നടത്തും. ഇതോടെ പഴയ വിമാനങ്ങള്‍ എല്ലാം ഒഴിവാക്കും. നിലവില്‍ സഊദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ പഴക്കം ഏകദേശം നാലു വര്‍ഷമാണ്.
ലോകാടിസ്ഥാനത്തില്‍ ഏറ്റവും പുതിയ വിമാനങ്ങളുള്ള കമ്പനിയായി സഊദി എയര്‍ലൈന്‍സ് മാറുമെന്നും സഊദി എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. ആഭ്യന്തര സര്‍വീസിലെ സീറ്റുകളുടെ എണ്ണം കൂടുണത്തിന്റെ ഭാഗമായി ആണ് പുതിയ സര്‍വീസ്.
ഇതിനു പുറമെ വിദേശ സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടി വിപുലികരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."