സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമറിനു തീപിടിച്ചു
കോട്ടയം: പള്ളം പൂവന്‍തുരുത്ത് കെ.എസ്.ഇ.ബി. 220 കെ.വി സബ് സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോമറിനു തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കു ശേഷമാണ് അപകടം. ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നു കോട്ടയത്തു നിന്നു നാലൂ യൂനിറ്റും ചങ്ങനാശേരിയില്‍ നിന്നു ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്നു നരഗത്തിലെയും പരിസരപ്രദേശങ്ങളിലേയും വൈദ്യുതി വിച്ഛേദിച്ചു.
കോട്ടയം, കോടിമത, പാമ്പാടി, പൊന്‍കുന്നം, കുറിച്ചി, ചിങ്ങവനം, നാല്‍ക്കവല, കടുവാക്കുളം, ദിവാന്‍കവല, പരുത്തുംപാറ എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ട്രാന്‍സ്‌ഫോമറിനു തീപിടിച്ചതിനാല്‍ ഫോം ഉപയോഗിച്ചാണു തീയണച്ചത്. പിന്നീട് വെള്ളം ഉപയോഗിച്ച് ട്രാന്‍സ്‌ഫോമര്‍ ശീതീകരിക്കുന്ന ജോലികള്‍ 12 മണിവരെ പുരോഗമിച്ചു. അപകടകാരണം എന്താണെന്നത് വ്യക്തമായിട്ടില്ല. തീ അണച്ച ശേഷം വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്.
ഇന്ന് പുലര്‍ച്ചയോടെ വൈദ്യുതബന്ധം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. കോട്ടയത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ.വി. ശിവദാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ വി.വി. സുവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."