HOME
DETAILS
MAL
ലാമ അടുത്ത വര്‍ഷം സംസ്ഥാനത്ത്
backup
October 27 2016 | 19:10 PM
ന്യൂഡല്‍ഹി: ചൈനയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തവാങിലെ ബുദ്ധവിഹാരത്തില്‍ അദ്ദേഹം പ്രസംഗിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി ചൈന തര്‍ക്കം ഉന്നയിക്കുന്ന പ്രദേശത്താണ് തവാങ് ബുദ്ധവിഹാരം.
അരുണാചലില്‍ രണ്ടാഴ് ചക്കാലം തങ്ങുന്ന ലാമ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. 1959ല്‍ ടിബറ്റന്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതുമുതല്‍ ദലൈലാമ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ഇന്ത്യയില്‍ ലക്ഷത്തോളം തിബറ്റന്‍ അഭയാര്‍ഥികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."