ആയുര്‍വേദത്തെ ദേശീയ ചികിത്സാരീതിയായി അംഗീകരിക്കണം
തൃശൂര്‍: ആയുര്‍വേദത്തെ ദേശീയ ചികില്‍സാരീതിയായി അംഗീകരിക്കണമെന്ന് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ന് ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യം കൂടി പരിഗണിച്ച് ആയൂര്‍വേദത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണം.
രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിഷന്‍ മധുമേഹ എന്ന പ്രമേഹ ബോധവത്കരണ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വിപുലമായ പരിപാടികളാണ് ഓര്‍ഗനൈസേഷന്‍ ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമായുള്ള വാഹനപ്രചാരണം നടന്നുവരികയാണ്. ആയുര്‍വേദ ദിനത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ രാവിലെ 9. 30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൗജന്യ മെഡിക്കല്‍ ക്യാംപുകളും ഔഷധവിതരണവും ഒരുക്കിയിട്ടുണ്ട്. അമല ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗങ്ങളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്.
അതിന് പുറമെ വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ തേക്കിന്‍കാട് മൈതാനിയില്‍ സൗജന്യ പ്രമേഹ പരിശോധനയും ഔഷധ, ഔഷധസസ്യ വിതരണവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികളായ ഡോ. ഡി രാമനാഥന്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, കെ ഭാവാസ്, പി എ അബുബക്കര്‍ ഹാജി, ജോജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."