HOME
DETAILS
MAL
പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു
backup
October 27 2016 | 19:10 PM
പടിഞ്ഞാറങ്ങാടി: പറക്കുളം മെഗാ കുടിവെളളപദ്ധതി നടപ്പില്‍ വന്നിട്ടും നാട്ടുകാര്‍ക്ക് അത് ഇപ്പോഴും ഉപകാരപ്രദമായിട്ടില്ല. വേനല്‍കാലങ്ങളില്‍ കഠിനമായ കുടിവെളള ക്ഷാമം നേരിടുന്ന മേഖലയായ തൃത്താല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പില്‍ വന്നത്.
40 കോടിയോളം രൂപ വകയിരുത്തി രൂപവത്കരിച്ച പദ്ധതിയുടെ ഭാഗമായി തൃത്താലയിലെ കുമ്മാട്ടിക്കടവില്‍ പട്ടികജാതി വികസന വകുപ്പിന്റെ ബോയ്‌സ് ഹോസ്റ്റലിന് മുന്നിലായി കിണറും മോട്ടോറും സ്ഥാപിച്ചു കഴിഞ്ഞതാണ്.
ഉദ്ഘാടനം നടത്താന്‍ ഇത്രയും കാലതാമസമെടുക്കുന്നത് പദ്ധതി ഉപയോഗപ്രദമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കുന്നത്.
ഉദ്ഘാടനം വൈകുന്തോറും ഇത്തവണത്തെ വേനലിലും ആനക്കര, കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകള്‍ കുടിവെളളക്ഷാമം അനുഭവിക്കേണ്ട ഗതികേടിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."