പട്ടികവര്‍ഗ-സര്‍ട്ടിഫിക്കറ്റിന് ആദിവാസികള്‍ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
കൊല്ലങ്കോട്: പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കൊല്ലങ്കോട് ഒന്ന്, രണ് വില്ലേജ് ഉള്‍പ്പെടുന്ന ആദിവാസി ഊരുകളില്‍ കഴിയുന്നവര്‍ക്ക് പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ ചിറ്റൂര്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്താല്‍ കൊല്ലങ്കോട് ടൗണില്‍ പ്രതിഷേധ പ്രകടനവും വില്ലേജ് ഓഫിസിലെക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. കൊല്ലങ്കോട് രണ്ട് വില്ലേജിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും അഡ്വ. പി.എ പൗരന്‍ ഉദ്ഘാടനം ചെയ്തു.
കൊല്ലങ്കോട് ഒന്ന് രണ്ട് വില്ലേജ് ഉള്‍പ്പെടുന്ന നെന്മേനി മാത്തൂര്‍ കളം കല്ലേരിപ്പൊറ്റ കൊട്ട കുടിശ്ശി പുത്തന്‍ പാടം പറത്തോട് ചാത്തല്‍ പാറ വേങ്ങപ്പാറ മരുതി എലവഞ്ചേരി പഞ്ചായത്തിലെ കൊടുവാള്‍പാറ, കാരോട്ട്പാറ, ചേപ്പലോട് ആമൂര്‍ പ്രദേശങ്ങളിലായുള്ള ആദിവാസി വിഭാഗത്തിലെ ഇരവാലന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാതെ ദുരവസ്ഥയിലേക്ക് പോകുന്നത്.
2008 വരെ ഇവര്‍ക്ക് പട്ടികവര്‍ഗ്ഗ ഇരവാലന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.എന്നാല്‍ അതിനു ശേഷം കിര്‍ത്താഡ്‌സ് നല്‍കിയ സര്‍വേ പ്രകാരം ഇരവാലന്‍ എന്ന ഈ വിഭാഗം കൊല്ലങ്കോട് പഞ്ചായത്തിലില്ല. എന്ന തെറ്റായ വിവരം നല്‍കിയതോടെയാണ് ആയിരത്തോളം വരുന്ന ഇരവാലന്‍ സമുദായത്തിനെ ആനുകൂല്യം നഷ്ടപ്പെടാന്‍ തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഈ വിഭാഗത്താല്‍ ബിരുധ പഠനം പൂര്‍ത്തിയായി പി.എസ്.സി ലിസ്റ്റില്‍ പേര് വന്നിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി. അവസരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
ചോര്‍ന്നൊലിക്കുന്ന കരകളില്‍ കഴിയുന്ന ഇവര്‍ക്ക് കുടിവെള്ളമോ റോഡു സൗകര്യമൊ വൈദ്യുതി ഇല്ലന്നു മാത്രമല്ല സമ്പൂര്‍ണ ശൗചാലയവും സമ്പൂര്‍ണ വൈദ്യുതീകരണവും പ്രഖ്യാപനങ്ങള്‍ ആഘോഷിക്കുമ്പോള്‍ പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ചുവപ്പ് നാടയില്‍ കുരുങ്ങി ആനുകൂല്യങ്ങള്‍ ലഭിക്കാതെ കിടക്കുകയാണ് ഈ പ്രദേശത്തിലെ ഇരവാലന്‍ സമുദായത്തില്‍പ്പെട്ട പട്ടികവര്‍ഗക്കാര്‍. വില്ലേജ് തഹ്‌സില്‍ദാര്‍ ഓഫിസില്‍ നിന്നും ഇവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ തരാമെന്ന നിലപാടാണ് എന്നാല്‍ പാരമ്പര്യമായി ജനിച്ചു വളര്‍ന്ന സമുദായത്തിലെ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിദ്യാര്‍ഥികള്‍ക്ക് പോലും അര്‍ഹതപ്പെട്ട ഗ്രാന്റ് സര്‍ക്കാറില്‍ നിന്നും ലഭിക്കുന്നില്ലന്നും പറയുന്നു. പറത്തോട് കോളനിയിലെഇറവാലന്‍ സമുദായത്തിലെ ആറുമുഖന്‍ മകന്‍ കൃഷ്ണനെ പട്ടികവര്‍ഗ ഇരവാലന്‍ പേരില്‍ പട്ടയം നല്‍കിയിട്ടുണ് എന്നാല്‍ കൃഷ്ണന്റെ മകള്‍ ശ്രീജയ്ക്ക് ജോലി ആവശ്യത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കഴിയില്ലന്ന നിലപാടാണ്.
പട്ടികജാതി ചെറുമന്‍ സമുദായത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്. കൊല്ലങ്കോട് രണ്ട് വില്ലേജിന്റെ മുന്നില്‍ നടത്തിയ ധര്‍ണ്ണയെ തുടര്‍ന്ന് പാലക്കാട് ആര്‍.ഡി.ഒ എ ഉണ്ണികൃഷ്ണന്‍ ചിറ്റൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ വിജയന്‍ കൊല്ലങ്കോട് സി.ഐ സലീഷ് വിജിലന്‍സ് വിഭാഗം എ.എസ്.ഐ ചന്ദ്രന്‍ അഡ്വ. പി.എ പൗരന്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ ചിറ്റൂര്‍ താലൂക്ക് പ്രസിഡന്റ് കെ മണികണ്ടന്‍ സെക്രട്ടറി വി രാജു ദേവകി എന്നിവര്‍ കൊല്ലങ്കോട് വില്ലണ്ട് ഒന്നില്‍ വെച്ച് നടത്തിയ ചര്‍ച്ച പ്രകാരം പത്തു ദിവസത്തിനകം ആദിവാസി വിഭാഗക്കാരും ഇവരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താമെന്നും അതിനു ശേഷം വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് ഈ വിഭാഗക്കാര്‍ക്ക് വേണ്ട വികസ കാര്യം നടപ്പിലാക്കാന്‍ വേണ്ട സൗകര്യം ഉണ്ടാക്കാന്‍ കൂടി ചേരുമെന്നും ആര്‍.സി.ഒ എഴുതി ഒപ്പിട്ടു നല്‍കിയ ഉറപ്പില്‍ സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."