നൗഷാദ് ബാഖവിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് സ്വാഗതസംഘമായി
പട്ടാമ്പി: ഡിസംബര്‍ 18, 19 തിയ്യതികളില്‍ പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കമ്മിറ്റിയുടെ കീഴില്‍ മൂന്ന്മൂല അന്‍വാര്‍ നഗറില്‍ നടത്തുന്ന നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ ഹുബ്ബുറസൂല്‍ പ്രഭാഷണ പരിപാടിക്കുള്ള 313 അംഗ സ്വാഗതസംഘത്തിനും വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. അഹമദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും ട്രഷറര്‍ വി.പി കുഞ്ഞിപ്പുഹാജി നന്ദിയും പറഞ്ഞു. ഹാഫിള് സാജിദ് മുസ്‌ലിയാര്‍ തിരുവേഗപ്പുറ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ഭാരവാഹികള്‍: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ (മുഖ്യരക്ഷാധികാരികള്‍), സി.പി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ചെമ്പുലങ്ങാട്, സി.എ.എം.എ കരീം ശങ്കരമംഗലം, പി.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി.ടി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ വിളത്തൂര്‍, വി.പി ഹൈദര്‍ ഫൈസി കൊടുമുണ്ട (രക്ഷാധികാരികള്‍), പി.അഹമദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ ചെമ്പുലങ്ങാട് (ചെയ), പി.ടി കുഞ്ഞുമുഹമ്മദ് എന്ന ബാവനുഹാജി വിളത്തൂര്‍, എ.പി മുഹമ്മദ്കുട്ടി ഹാജി മൂന്ന്മൂല, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ മുതുതല, ഹാഫിള് സാജിദ് മുസ്‌ലിയാര്‍ തിരുവേഗപ്പുറ, ടി.പി കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, പി.മുഹമ്മദ്കുട്ടി മാസ്റ്റര്‍ കൂടല്ലൂര്‍, പി.മുഹമ്മദ് എന്ന മാനുഹാജി കൈപ്പുറം, പി.ടി മുഹമ്മദ് എന്ന കുഞ്ഞാനുമാസ്റ്റര്‍ ഈസ്റ്റ് കൊടുമുണ്ട, കെ. ഇബ്രാഹിംകുട്ടി മാസ്റ്റര്‍ കുമ്പിടി, കെ.എം ബാവ മൗലവി കൈപ്പുറം, പി.ടി ആലിക്കുട്ടിഹാജി കരിയന്നൂര്‍, എം.കെ അബ്ദുസ്സലാം അഷ്‌റഫി വിളത്തൂര്‍, സയ്യിദ് ഫസല്‍ തങ്ങള്‍ കൊടുമുണ്ട, എം.പി കുഞ്ഞുമാന്‍ ഹാജി അഞ്ചുമൂല, ടി.മുസ്തഫ ചെറുകുടങ്ങാട്, എം.പി അഹമദ്കുഞ്ഞി മൂന്നുമൂല(വൈ.ചെയ), പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം(ജ.കണ്‍വീ), ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി(വര്‍.കണ്‍വീ), എം.പി ആലസ്സന്‍ എന്ന ബാവ മുന്നമൂല, കെ.പി.എ സമദ് മാസ്റ്റര്‍, കെ.എം മുഹമ്മദ് മാസ്റ്റര്‍ കാരക്കുത്തങ്ങാടി, എം.പി ഹസ്സന്‍ഹാജി നാടപറമ്പ്, എം.എം ബഷീര്‍ മാസ്റ്റര്‍ മേല്‍മുറി, പി.പി.എ കരീം ചെറുകുടങ്ങാട്, പി.ടി ഫിറോസ് കരിയന്നൂര്‍, കെ. ആരിഫ് ഫൈസി തിരുവേഗപ്പുറ, ബശീര്‍ കോഴിക്കോട്ടിരി, മുജീബ് അന്‍വരി വളപുരം, ടി.പി മുഹമ്മദ്കുട്ടി ഈസ്റ്റ് ചെമ്പുലങ്ങാട്, സി.പി.എം അലിമൗലവി ചെറുകുടങ്ങാട്, എം.മുഹമ്മദാജി അരണാത്ത് പറമ്പ്, ഒ.കെ സവാദ് കാരമ്പത്തൂര്‍, എ.ടി അലിമൗലവി മൂന്നുമൂല (കണ്‍വീ), വി.പി കുഞ്ഞിപ്പുഹാജി കൊടുമുണ്ട(ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."