എസ്.പിയുടെ ചില നിര്‍ദേശങ്ങളില്‍ വിയോജിപ്പ്: പി ജയരാജന്‍
കണ്ണൂര്‍: ജില്ലാ പൊലിസ് മേധാവിയുടെ ചില കാര്യങ്ങളോട് പാര്‍ട്ടിക്കു വിയോജിപ്പുണ്ടെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇതു പാര്‍ട്ടിയെന്ന നിലയിലുള്ള ജനാധിപത്യ അവകാശമാണ്. എന്നാല്‍ മറ്റു നടപടികള്‍ക്കു പിന്തുണയുണ്ട്. എല്ലാകാലവും പൊലിസിന്റെ തെറ്റായ കാര്യങ്ങളെ വിമര്‍ശിച്ചിട്ടുണ്ടെന്നും അക്രമം തടയാന്‍ എസ്.പി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം തള്ളിയതിനെക്കുറിച്ച് ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ അക്രമം രാഷ്ട്രീയ നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നാണ് ഐ.ജി പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരിപാടിക്കു പോയതിനാലാണു കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത്. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണു മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തത്. ഔദ്യോഗിക സംവിധാനങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ എപ്പോഴും സി.പി.എം പങ്കെടുക്കും. ജില്ലാ സെക്രട്ടറി മാത്രമല്ല പാര്‍ട്ടി പ്രതിനിധിയെന്നും പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."